മൂര്‍ക്കനാട് 34-ാം നമ്പര്‍ പ്രിയദര്‍ശിനി അംഗന്‍വാടിയുടെ പേര് അപ്രത്യക്ഷമായി, നാട്ടുകാര്‍ ബോര്‍ഡ് സ്ഥാപിച്ചു
മൂര്‍ക്കനാട്: പ്രിയദര്‍ശിനി 34-ാം നമ്പര്‍ പ്രിയദര്‍ശിനി അംഗന്‍വാടിയുടെ പേര് അപ്രത്യക്ഷമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നേതൃത്വത്തില്‍ റോഡരികില്‍ ബോര്‍ഡ് സ്ഥാപിച്ചു. മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ചിന്തധര്മ്മരാജന്റെ നേതൃത്വത്തിലാണ് സ്വന്തം സ്ഥലമില്ലാതിരുന്ന അംഗനവാടിക്ക് നാട്ടുകാരില്‍ നിന്ന് പണം സ്വരൂപിച്ച് സ്ഥലം വാങ്ങിയത്. തോമസ് ഉണ്ണിയാടന് എംഎല്‍എയുടെ എംഎല്‍എ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. അംഗന്‍വാടി കെട്ടിടത്തില്‍ ഉണ്ടായിരുന്ന ബോര്‍ഡാണ് അപ്രത്യക്ഷമായത്. അതിനെതുടര്‍ന്നാണ് നാട്ടുകാര്‍ ബോര്‍ഡ് സ്ഥാപിച്ചത്. മുന്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിന്തധര്മ്മരാജന് ഉദ്ഘാടനം ചെയ്തു. മുന്‍ കൗണ്‍സിലര്‍ കെ.കെ. അബ്ദുള്ളകുട്ടി അധ്യക്ഷനായിരുന്നു. ടി.എം. ധര്മ്മരാജന്, ഉഷ റപ്പായി, നയന ഹരിന്ദ്രന്‍, റപ്പായി കോറോത്തു പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം