വല്ലക്കുന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മ ദൈവാലയത്തിലെ തിരുനാളിന് കൊടിയേറി
വല്ലക്കുന്ന്: വല്ലക്കുന്ന് സെന്റ് അല്ഫോണ്സാമ്മ ദേവാലയത്തിലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും പരിശുദ്ധ കന്യാമറിയത്തിന്റേയും വിശുദ്ധ സെബാസ്റ്റ്യനോസിന്റെയും സംയുക്തമായ തിരുനാളിന് ചാലക്കുടി ഫറോന വികാരി ഫാ. ജോളി വടക്കന്‍ കൊടിയേറ്റി. നവംബര്‍ 19, 20 ശനി ഞായര്‍ തീയതികളില്‍ ആണ് തിരുനാള്‍. നവംബര്‍ 13 ഞായറാഴ്ച രാവിലെ 6.15 നാണ് ദിവ്യബലിയും നൊവേനയും, പ്രദക്ഷിണവും, തിരുശേഷിപ്പ് വന്ദനവും നടക്കും. നവംബര്‍ 19 രാവിലെ ഏഴ് മണിക്ക് ദിവ്യബലിയും പ്രസുദേന്തിവാഴ്ചയും ഉണ്ടായിരിക്കും. തുടര്‍ന്ന് പ്രദക്ഷിണമായി തിരുസ്വരൂപങ്ങള്‍ രൂപ പന്തലില്‍ പ്രതിഷ്ഠിക്കുന്നു. ഉച്ചയ്ക്ക് ഒരുമണി മുതല്‍ കുടുംബ കൂട്ടായ്മ അടിസ്ഥാനത്തില്‍ വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. വൈകിട്ട് 6.30ന് പള്ളിയങ്കണത്തില്‍ പ്രമുഖ ബാന്‍ഡ് വാദ്യ ടീമുകളുടെ സൗഹൃദ ബാന്‍ഡ് വാദ്യം ഉണ്ടായിരിക്കും. തിരുനാള്‍ ദിനമായ 20ന് രാവിലെ ഏഴിനും പത്തിനും ഉച്ചത്തിരിഞ്ഞ് 3.30നും ദിവ്യബലി ഉണ്ടായിരിക്കും. പത്ത് മണിക്കുള്ള ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് എലിഞ്ഞിപ്ര അസീസി ആശ്രമത്തിലെ ഫാ. പോള്‍ നടയ്ക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. ജോബി മേനോത്ത് വചനസന്ദേശം നല്‍കും. വൈകിട്ട് 4.30ന് ആരംഭിക്കുന്ന പ്രദക്ഷിണം വൈകിട്ട് ഏഴിന് പള്ളിയില്‍ സമാപിക്കും.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
കൂടല്മാണിക്യംക്ഷേത്രത്തില് കലവറ നിറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ
മാപ്രാണം ഫാത്തിമ മാതാ ദേവാലയത്തില്‍ തിരുനാള്‍ നാളെ
ടൗണ്‍ അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം