നേത്ര പരിശോധന, ഡയബറ്റിസ് പരിശോധന ക്യാമ്പ് ഉദ്ഘാടനം ഇന്ന്
ഇരിങ്ങാലക്കുട: കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബിന്റെ ആഭിമുഖത്തില്‍ 365 ദിവസവും പെര്‍മനന്റ് വിഷന്‍, ഡയബറ്റിസ് പദ്ധതികളുടെ ഭാഗമായി നേത്ര പരിശോധനയും, ഡയബറ്റിസ് പരിശോധനയും സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 9.30ന് പോട്ട ധന്യ ആശുപത്രിയുടെ പരിസരത്തുവച്ച് ഡയബറ്റിസ് പരിശോധനകളുടെ ഉദ്ഘാടനം ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 ഡി ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുക്ഷമ നന്ദകുമാര്‍ നിര്‍വഹിക്കും. വിഷന്‍ പരിശോധന ക്യാമ്പ് ഉദ്ഘാടനം ചാലക്കുടി എംഎല്‍എ സനീഷ്കുമാര് ജോസഫ് നിര്‍വഹിക്കും. ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണി അധ്യക്ഷത വഹിക്കും. ചാലക്കുടി നഗരസഭ ചെയര്മാന് എ.ബി. ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ സാജു ആന്റണി പാത്താടന്‍ മുഖ്യാതിഥിയായിരിക്കും. വിഷന്‍ പദ്ധതി കോര്‍ഡിനേറ്റര്‍ ഹംസ എം. അലി, ഡയബറ്റിസ് കോര്‍ഡിനേറ്റര്‍ പ്രശാന്ത് മേനോന് എന്നിവര്‍ പദ്ധതി വിശദീകരണം നടത്തും. ചാലക്കുടി നഗരസഭ കൗണ്‍സിലര്‍ വി.ജെ. ജോജി. ലയണ്‍സ് റീജിയണ്‍ ചെയര്മാന് ഷാജന് ചക്കാലക്കല്‍, സോണ്‍ ചെയര്മാന് വി.ആര്. പ്രേമന്, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഒ.എന്‍. ജയന്, സെക്രട്ടറി പ്രദീപ്, ട്രഷറര്‍ മണിലാല്‍ എന്നിവര്‍ സംസാരിക്കും

എകെസിസിയുടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
നടവരമ്പില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രക്തദാന ക്യാമ്പും സൗജന്യ നേത്രചികിത്സാ ക്യാമ്പും നടത്തി
ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ഡയാലിസിസ് കിറ്റ് വിതരണം സംഘടിപ്പിച്ചു