മാരക ലഹരി മരുന്നായ ഹാഷിഷ് ഓയില്‍ ഉപയോഗിക്കുന്ന യുവാക്കള്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട: ഹാഷിഷ് ഓയില്‍ ഉപയോഗിച്ചു കൊണ്ടിരിക്കെ മൂന്ന് യുവാക്കള്‍ പോലീസ് പിടിയിലായി. ഇരിങ്ങാലക്കുട തുറവന്‍കാട് സ്വദേശി പുത്തുക്കാട്ടില്‍ അനന്തു (18), തളിയക്കാട്ടുപറമ്പില്‍ ആദിത്യന് (20), കോട്ടയം കടത്തുരുത്തി സ്വദേശി ആല്‍ബി (19) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ് പി. ബാബു കെ. തോമസിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ എം.ബി. സിബിന്, അനീഷ് കരീം എന്നിവരുടെ സംഘങ്ങള്‍ പിടികൂടിയത്. ആളൂരില്‍ വാഹന പരിശോധനയ്ക്കിടെ സംശയം തോന്നിയവരുടെ വിവരങ്ങള്‍ ശേഖരിച്ചു നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ ഹാഷിഷ് ഓയില്‍ കത്തിച്ചു പുക വലിക്കുന്നത്. ഇവരില്‍ അനന്തുവും ആദിത്യനും മുന്‍പും പോലീസ് പിടിയിലായിട്ടുണ്ട്. ഒരു വര്‍ഷത്തില്‍ കൂടുതലായി ഇവര്‍ ലഹരി മരുന്ന് ഉപയോഗിച്ചു തുടങ്ങിയിട്ട്. മുന്‍പ് പലവട്ടം ഇവരെ പോലീസ് താക്കീത് ചെയ്തിട്ടുള്ളതാണ്. എസ്ഐമാരായ കെ.എസ്. സുബിന്ത്, എം.എസ്. ഷാജന്, ദാസന് മുണ്ടയ്ക്കല്‍, സീനിയര്‍ സിപിഒമാരായ എ.ബി. സതീഷ്, സി.കെ. ബിജുകുമാര്‍, ബിലഹരി, കെ.എസ്. ഉമേഷ്, ധനലക്ഷ്മി, ഇ.എസ്. ജീവന്, സോണി സേവ്യര്‍ എന്നിവര്‍ രണ്ടു സംഘങ്ങളായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.