മുരിയാട് പഞ്ചായത്തില്‍ കുടുംബശ്രീ ഇ ഹെല്‍പ്പ് ഡെസ്കുകള്‍ ആരംഭിക്കുന്നു
മുരിയാട്: പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇ ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തനം ആരംഭിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പായി മാറി ഏഴാം വാര്‍ഡിലെ സൗമ്യയുടെ നേതൃത്വത്തില്‍ ആരംഭിച്ച പഞ്ചായത്തിലെ പ്രഥമ കുടുംബശ്രീ ഇ ഹെല്‍പ്പ് ഡെസ്ക്. ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംവിധാനമൊരുക്കുക എന്നുള്ളതാണ് ഈ പദ്ധതിയുടെ പ്രധാനപ്പെട്ട ലക്ഷ്യം. മുരിയാട് അണ്ടി കമ്പനി ജംഗ്ഷനില്‍ സേവാഗ്രാം ഗ്രാമ കേന്ദ്രത്തോട് ചേര്‍ന്നാണ് സൗമ്യയുടെ നേതൃത്വത്തിലുള്ള ഇ ഹെല്പ് ഡെസ്ക് കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. പഞ്ചായത്തിലെ പ്രഥമ കുടുംബശ്രീ ഇ ഹെല്‍പ്പ് ഡെസ്ക് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ലതാ ചന്ദ്രന് മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് സരിതാ സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വിപിന്‍ വിനോദന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് കെ.യു. വിജയന് പഞ്ചായത്തംഗം ശ്രീജിത്ത് പട്ടത്ത് കുടുബശ്രീ സിഡിഎസ് അംഗം രേഷ്മ, സൗമ്യ എന്നിവര്‍ സംസാരിച്ചു.

പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
മുരിയാട് പഞ്ചായത്തില്‍ സഞ്ചാര സംരക്ഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ധര്‍ണ നടത്തി
കാറളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒപി നിര്‍ത്തലാക്കിയതിനെതിരെ പ്രതിഷേധിച്ചു
വനിതാ സംരംഭകർക്ക് ഇരുചക്രവാഹന സബ്സിഡി നൽകി
മുരിയാട് പഞ്ചായത്തില്‍ ഹരിതകര്‍മ്മ സേനക്ക് പുതിയ വാഹനം
പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍; പതിനായിരം രൂപ പിഴ ഈടാക്കി പഞ്ചായത്ത്