വിവാഹ വാര്‍ഷിക ദിനത്തില്‍ ദേവാലയത്തിലേക്ക് പൊന്‍കുരിശ് സമ്മാനിച്ച് ദമ്പതികള്‍
ഇരിങ്ങാലക്കുട: വിവാഹ വാര്‍ഷിക ദിനത്തില്‍ ദേവാലയത്തിലേക്ക് പൊന്‍കുരിശ് സമ്മാനിച്ച് ദമ്പതികള്‍. ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഇടവകാംഗം തെക്കേത്തല
ഫ്രാന്‍സിസ് ആഗ്നസ് ദമ്പതികളാണ് 38ാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലേക്ക് പൊന്‍കുരിശ്
സമ്മാനിച്ചത്. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് കത്തീഡ്രല്‍ ദേവാലയത്തിലെ കുര്‍ബാന മധ്യേ ഫ്രാന്‍സിസ് ആഗ്നസ് ദമ്പതികളില്‍ നിന്നും
പൊന്‍കുരിശ് ഏറ്റുവാങ്ങി. ജനുവരി ഏഴ്, എട്ട്, ഒമ്പത് തീയതികളിലായി നടക്കുന്ന കത്തീഡ്രല്‍ ദേവാലയത്തിലെ പിണ്ടി പെരുന്നാളിനോടനുബന്ധിച്ച് തിരുനാള്‍ പ്രദക്ഷിണത്തില്‍ ഈ വര്‍ഷം 101 പൊന്‍കുരിശുകള്‍ ആണ് അണിനിരക്കുന്നത്. ഇത് അറിഞ്ഞ ഫ്രാന്‍സിസ് കത്തീഡ്രല്‍ ദേവാലയത്തിലേക്ക് പൊന്‍കുരിശ് സമ്മാനിക്കുന്നതിനുള്ള ആഗ്രഹം വികാരിയച്ചനെ അറിയിക്കുകയും, അനുമതി വാങ്ങുകയുമായിരുന്നു. അമേരിക്കയില്‍ ബിസിനസ് നടത്തുന്ന മകന് സിംസനാണ് മാതാപിതാക്കളുടെ വിവാഹ വാര്‍ഷിക സമ്മാനമായി പൊന്‍കുരിശ് വാങ്ങി നല്‍കിയത്.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
കൂടല്മാണിക്യംക്ഷേത്രത്തില് കലവറ നിറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ
മാപ്രാണം ഫാത്തിമ മാതാ ദേവാലയത്തില്‍ തിരുനാള്‍ നാളെ
ടൗണ്‍ അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം