ഇരുനില വീടു തോറ്റു, ആലപ്പാട് ഫര്‍ണീച്ചര്‍ ഗാലറി ഉയര്‍ത്തിയ പിണ്ടിക്ക് ഒന്നാം സമ്മാനം
ഇരിങ്ങാലക്കുട: പിണ്ടിപെരുനാളിനായി നഗരത്തിലെത്തുന്ന ആളുകള്‍ക്കു രണ്ടുനില വീടുകളേക്കാള്‍ ഉയരത്തില്‍ നില്ക്കുന്ന വാഴപിണ്ടികള്‍ വിസ്മയമായി. വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നില്‍ ഇത്തരത്തില്‍ അസാധാരണമാംവിധം ഉയരത്തിലുള്ള പിണ്ടികള്‍ സ്ഥാപിച്ചിരിക്കുന്നതു കാണുമ്പോള്‍ കൗതുകമേറും. ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളിയിലെ പിണ്ടിപെരുനാളില് ഒരു മത്സരയിനമാണ് ഇത്തരത്തില്‍ ഉയരത്തിലുള്ള പിണ്ടികള്‍. കത്തീഡ്രല്‍ സിഎല്‍സിയുടെ നേതൃത്വത്തിലാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. ഏറ്റവും ഉയരമുള്ള വാഴപിണ്ടി സ്ഥാപിക്കുന്നവര്‍ക്കു സമ്മാനമുള്ളതിനാല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ഒട്ടേരെ പേരാണു സജീവമായി രംഗത്തുള്ളത്. 75 ഓളം കൂറ്റന്‍ വാഴകളാണ് ഇത്തവണ മത്സരത്തിനായി ഉണ്ടായിരുന്നത്. അതിരപ്പിള്ളിയുടെ താഴ്വാരങ്ങളില് നിന്നും വെറ്റിലപ്പാറ, മലക്കപ്പാറ എന്നിവടങ്ങള്‍ക്കു പുറമെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള വാഴപിണ്ടികള്‍ കൊണ്ടുവന്നാണു കൂടുതല്‍ പേരും മത്സരിക്കുന്നത്. കല്ലുവാഴ, അമൃതവാഹിനി, കര്പ്പൂരവള്ളി എന്നീ ഇനങ്ങളിലെ വാഴയാണു പിണ്ടിക്കായി ഉപയോഗിക്കുന്നത്. രണ്ടു വര്‍ഷത്തോളം വേണം ഈ വാഴ പൂര്‍ണ വളര്‍ച്ചയെത്താന്‍. വെള്ളവും സൂര്യപ്രകാശവും ധാരാളം ആവശ്യമുള്ള ഈ വാഴയ്ക്കു വളപ്രയോഗം അത്ര കണ്ടു ആവശ്യമില്ലെന്നു ഇത്തരത്തിലുള്ള വാഴ വളര്‍ത്തുന്നവര്‍ പറയുന്നു. പിണ്ടിപ്പെരുനാളിനു ആറു മാസം മുമ്പു വാഴത്തോട്ടങ്ങളില്‍ പോയി വാഴ കണ്ടു വെക്കും. പിന്നീട് ഇതിനു പ്രത്യേകം പരിപാലനം നടത്തിയാണു കൊണ്ടു വരിക. വലിയ വാഹനങ്ങളിലാണ് ഇത്തരം വാഴപിണ്ടികള്‍ ഇരിങ്ങാലക്കുടയില്‍ എത്തിക്കുന്നത്. 27.2 അടി ഉയരമുള്ള മെയിന്‍ റോഡില്‍ ആലപ്പാട്ട് ഫര്‍ണീച്ചര്‍ ഗാലറി എന്ന സ്ഥാപനം ഉയര്‍ത്തിയ പിണ്ടിക്കാണ് ഒന്നാം സ്ഥാനം. 25.1 അടി ഉയരമുള്ള ഇവര്‍ തന്നെ ഉയര്‍ത്തിയ പിണ്ടിക്കാണ് രണ്ടാം സ്ഥാനം. 24.4 അടി ഉയരമുള്ള ചലചിത്രതാരം ഇന്നസെന്റിന്റെ വീടിനു മുന്നില്‍ ഉയര്‍ത്തിയ പിണ്ടിക്കാണ് മൂന്നാം സ്ഥാനം.

ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് വര്‍ണാഭമായ തുടക്കം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍