സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
ഇരിങ്ങാലക്കുട: സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി മാറുകയായിരുന്നു ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്. ജീവന് പകുത്തു നല്കാനായില്ലെങ്കിലും മനുഷ്യ ജീവന്റെ വിലയറിഞ്ഞ് ജീവന്റെ നിലനില്‍പ്പിനായി 1505000 രൂപയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിനോടുബന്ധിച്ച് നടന്ന പ്രസുന്തേദി വാഴ്ചയിലൂടെ സമാഹരിച്ച തുക നല്‍കിയാണ് മനുഷ്യസ്നേഹത്തിന്റെ മഹാ സന്ദേശം നല്‍കിയത്. 1505 പേര് ആയിരം രൂപ വീതം നല്കി ലഭിച്ച ഈ രൂപ കത്തീഡ്രല്‍ റൂബി ജൂബിലിയുടെ സ്മാരകമായുള്ള സൗജന്യ ഡയാലിസിസ് പദ്ധതിക്ക് കൈമാറുകയായിരുന്നു. തിരുന്നാള്‍ ദിവ്യബലി മധ്യേ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രസുദേന്തി കണ്‍വീനര്‍ ബാബു ചേലക്കാട്ടുപറമ്പില്‍ ജോയിന്റ് കണ്‍വീനര്‍ ഡേവീസ് പടിഞ്ഞാറേക്കാരന്‍ എന്നിവര്‍ ചേര്‍ന്ന് 1505000 രൂപയുടെ രൂപയുടെ ചെക്ക് കൈമാറി. ബിഷപ്പ് ഈ ചെക്ക് കത്തീഡ്രല്‍ വികാരി ഫാ.പയസ് ചിറപ്പണത്തിനെ ഏല്‍പ്പിച്ചു. 2019 സെപ്റ്റംബര്‍ എട്ടിന് പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിനോടനുബന്ധിച്ചാണ് സെന്റ് വിന്‍സെന്റ് ഡയബറ്റിക്സ് സെന്ററില്‍ സൗജന്യ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അഞ്ച് ഡയാലിസിസ് മെഷീനുകള്‍ വഴി രണ്ടു ഷിഫ്റ്റുകളിലായി 12 രോഗികളെയാണ് ഒരു ദിവസം ഡയാലിസിസിനു വിധേയമാക്കുക. പ്രസുദേന്തി തുക മുഴുവനായും ഡയാലിസിസ് പദ്ധതിക്കാണ് നല്‍കുന്നത്.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
കൂടല്മാണിക്യംക്ഷേത്രത്തില് കലവറ നിറക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം
ഷ്വേൺസ്റ്റാട്ട് മാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ കാട്ടുങ്ങച്ചിറയിൽ
മാപ്രാണം ഫാത്തിമ മാതാ ദേവാലയത്തില്‍ തിരുനാള്‍ നാളെ
ടൗണ്‍ അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം