മാപ്രാണം ലാല്‍ ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ ആരംഭിച്ചു
ഇരിങ്ങാലക്കുട: റോട്ടറി ക്ലബുകളുടെ സഹകരണത്തോടെ മാപ്രാണം ലാല്‍ ആശുപത്രിയില്‍ ആരംഭിക്കുന്ന ഡയാലിസിസ് സെന്ററുകളുടെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ എസ്. രാജ്മോഹന്‍നായര്‍ നിര്‍വഹിച്ചു. സെന്‍ട്രല്‍ റോട്ടറി ക്ലബ് പ്രസിഡന്റ് കെ.ആര്. ഡേവിസ് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഡയറക്ടര്‍ ടി.പി. സെബാസ്റ്റ്യന്‍, ഡോ. സി.എം. രാധാകൃഷ്ണന്, വാര്‍ഡ് കൗണ്‍സിലര്‍ കെ.ആര്. ലേഖ, സഹകരണ ആശുപത്രി പ്രസിഡന്റ് എംപി ജാക്സന്, പി.കെ. ഭരതന്‍മാസ്റ്റര്‍, അഡ്വ. രമേശ് കൂട്ടാല, ജയശങ്കര്‍, ലാല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ശ്യാം, സി.എം. സുനില്‍ എന്നിവര്‍ സംസാരിച്ചു. ലാല്‍ ആശുപത്രി എംഡി ഡോ. സി.കെ. രവി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ മധുസൂദനന് നന്ദിയും പറഞ്ഞു. 30 ലക്ഷം രൂപ ചിലവില്‍ നാല് ഡയലാസിസ് യൂണിറ്റുകളാണ് ലാല്‍ ആശുപത്രിയില്‍ ആരംഭിക്കുന്നത്.

ഏക യൂഎഇ ഫാം ഫിയസ്റ്റ 2026 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ബിആര്‍സി സഹവാസ ക്യാമ്പിന്റെ സമാപനം നടത്തി
ക്രൈസ്റ്റ് നഗര്‍ റെസിഡന്റ്സ് അസോസിയേഷന് വാര്‍ഷികം
കാലിക്കറ്റ് സര്‍വ്വകലാശാല കൊമേഴ്സില്‍ പിച്ച്ഡി നേടി
കാട്ടൂര്‍ മണ്ണൂക്കാട് ഫാത്തിമ ദേവാലയത്തിലെ തിരുനാളിന് കൊടികയറി
അവിട്ടത്തൂര്‍ വാരിയം കുടുംബ സംഗമം