വളര്‍ത്തുനായയെ വെട്ടിപ്പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍

കരുവന്നൂര്‍: തിരുവോണ ദിനത്തില്‍ വളര്‍ത്തുനായയെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കരുവന്നൂര്‍ കുന്നുമ്മത്ത് വീട്ടില്‍ അനൂപി (27) നെയാണ് ഇരിങ്ങാലക്കുട സിഐ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടത്. പുത്തന്‍ത്തോട് സ്വദേശി തറയ്ക്കല്‍ റോഡില്‍ കുറ്റാശേരി വീട്ടില്‍ അമലിന്റെ വളര്‍ത്തുനായയെയാണ് തിരുവോണദിവസം പുലര്‍ച്ചെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.