ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ദീക്ഷാരംഭ് 23 റവ.ഡോ. സന്തോഷ് മുണ്ടന്മാണി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: കാലികപ്രസക്തിയുള്ള സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുന്നതും ആഗോള തലത്തില്‍ സ്വീകാര്യതയുള്ളതുമായ വിദ്യാഭ്യാസ സമ്പ്രദായമാണ് കേരളത്തിലെ എന്‍ജിനീയറിംഗ് കോളജുകള്‍ ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടതെന്ന് സിഎംഐ തൃശൂര്‍ ദേവമാതാ പ്രവിശ്യയുടെ വിദ്യാഭ്യാസ കൗണ്‍സിലര്‍ റവ.ഡോ. സന്തോഷ് മുണ്ടന്മാണി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ 2023-27 ബാച്ച് വിദ്യാര്‍ഥികളുടെ വിദ്യാരംഭപരിപാടിയായ ദീക്ഷാരംഭ് 23 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നതവിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലേക്കുള്ള മലയാളി വിദ്യാര്‍ഥികളുടെ ഒഴുക്കുമൂലമുണ്ടാകുന്ന ബ്രയില്‍ ഡ്രയിന്‍ കുറയ്ക്കാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എക്സി. ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര അധ്യക്ഷതവഹിച്ചു. ക്രൈസ്റ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. ജോയ് പീനിക്കപറമ്പില്‍, കോളജ് ജോ. ഡയറക്ടര്‍ ഫാ. ജോയ് പയ്യപ്പിള്ളി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ.വി.ഡി. ജോണ്‍, പിടിഎ വൈസ് പ്രസിഡന്റ് ഡോ.ബി. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. അക്കാദമിക്ക് ഡയറക്ടര്‍ ഡോ. മനോജ് ജോര്‍ജ് വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലികൊടുത്തു. ക്രൈസ്റ്റ് കോളജ് സെല്‍ഫ് ഫിനാന്‍സ് വിഭാഗം ഡയറക്ടര്‍ റവ.ഡോ. വില്‍സണ്‍ തറയില്‍ ബോധവത്കരണ ക്ലാസ് നല്കി.