ആര്‍ദ്രം സാന്ത്വന പരിപാലനകേന്ദ്രം ആരംഭിക്കുന്ന കൗണ്‍സിലിംഗ് സെന്റര്‍ സ്ഥാപക ഡയറക്ടര്‍ ഡോ.ടി. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ആര്‍ദ്രം സാന്ത്വന പരിപാലനകേന്ദ്രം ആരംഭിക്കുന്ന കൗണ്‍സിലിംഗ് സെന്റര്‍ സ്ഥാപക ഡയറക്ടര്‍, ഡോ.ടി. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ചെയര്മാന് ഉല്ലാസ് കളക്കാട്ട് അധ്യക്ഷത വഹിച്ചു. ആര്‍ദ്രം കോ-ഓര്‍ഡിനേറ്റര്‍ പ്രദീപ് മേനോന്, സെക്രട്ടറി ടി.എല്‍. ജോര്‍ജ്, ഡോ. വേണുഗോപാലമേനോന്, പ്രമുഖ പ്രവാസി വ്യവസായി ജമാല്‍ കാരയില്‍ എന്നിവര്‍ സംസാരിച്ചു. കിടപ്പുരോഗികള്‍ക്ക് കിറ്റ് വിതരണം ഡോ. പുഷ്പവതി സുഗതന് നിര്‍വഹിച്ചു.
