മധ്യവയസ്കരായ രണ്ടു പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍
ആളൂര്‍: വധശ്രമ കേസിലെ പ്രതി അറസ്റ്റില്‍. അവിട്ടത്തൂരില്‍ മധ്യവയസ്കരായ രണ്ടു പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പുല്ലൂര്‍ സ്വദേശി കൊടിവളപ്പില്‍ ഡാനിയേലിനെ (26) തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.കെ. ഷൈജു, ആളൂര്‍ ഇന്‍സ്പെക്ടര്‍ കെ.സി.രതീഷ് എന്നിവര്‍ അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബര്‍ ഇരുപത്തഞ്ചാം തിയ്യതി രാത്രിയാണ് കേസിനാസ്പദമായ സംഭവം.
അവിട്ടത്തൂര്‍ ചെങ്ങാറ്റുമുറിയില്‍ മദ്യപിച്ച് വീടിന്റെ മതിലില്‍ കയറിയിരുന്നത് ബഹളം വച്ചത് ചോദ്യം ചെയ്ത വൈരാഗ്യത്തില്‍ അവിട്ടത്തൂര്‍ പൊറ്റക്കല്‍ വീട്ടില്‍ സിജേഷിനെയും ബന്ധു ബാബുവിനേയും ബിയര്‍ കുപ്പി കൊണ്ടും വടി കൊണ്ടും തലയ്ക്കടിച്ചു മാരകമായി പരുക്കേല്‍പ്പിക്കുകയായിരുന്നു. കേസില്‍ ഒന്നാം പ്രതിയാണ് ഡാനിയേല്‍. സ്ഥലത്ത് പ്രായപൂര്‍ത്തിയാകാത്തവരടക്കം കൂട്ടുകൂടി മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നത് നാട്ടുകാര്‍ വിലക്കിയിരുന്നു.
അഞ്ചു പ്രായപൂര്‍ത്തിയാകാത്തവരടക്കം ഒമ്പതോളം പ്രതികള്‍ ചേര്‍ന്ന് മൃഗീയമായാണ് പരുക്കേറ്റവരെ ആക്രമിച്ചത്. ഇവര്‍ അങ്കമാലിയിലേയും ചാലക്കുടിയിലേയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. മറ്റെല്ലാ പ്രതികളെയും പോലീസ് നേരത്തേ പിടികൂടിയിരുന്നു. ഇതേ ദിവസം തന്നെ ഈ കേസിലെ നാലു പേര് ചേര്‍ന്ന് കൊറ്റനല്ലൂര്‍ സ്വദേശിയെ അടിച്ചു പരുക്കേല്പിച്ച കേസിലും ഡാനിയേല്‍ ഉള്‍പ്പെട്ടിരുന്നു.
സംഭവശേഷം നാടുവിട്ട ഡാനിയേല്‍ വീടും നാടുമായി ബന്ധമില്ലാതെ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. ഇതിനിടെ ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഹൈക്കോടതിയില്‍ നിന്നും ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നില്ല. പോലീസ് ഇയാള്‍ക്കായി ഊര്‍ജ്ജിതമായി അന്വേഷണം നടത്തുന്നുണ്ടായിരുന്നു. ഞായറാഴ്ച അര്‍ധരാത്രിയോടെ ഇടുക്കി ജില്ലയിലെ കാഞ്ഞാറില്‍ നിന്നാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.
ഇവിടെ ഒരു വീട് വാടകയ്ക്കെടുത്ത് താമസിച്ചു വരികയായിരുന്നു. ഇരിങ്ങാലക്കുട സ്റ്റേഷനിലും അടിപിടി കേസിലെ പ്രതിയാണ് ഡാനിയേല്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ആളൂര്‍ എസ്ഐ അരിസ്റ്റോട്ടില്‍, ക്ലീസന്‍ തോമസ്, സീനിയര്‍ സിപിഒ ഇ.എസ്. ജീവന്, സിപിഒ മാരായ കെ.എസ്. ഉമേഷ്, പി.വി. സവീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.