വിദ്യാഭ്യാസ മനശാസ്ത്ര വിഷയത്തില്‍ ഫാ. ജോസഫ് തെക്കേത്തല പിഎച്ച്ഡി നേടി

ഇരിങ്ങാലക്കുട: കൊയമ്പത്തൂര് ഭാരതിയാര്‍ യൂണിവേഴ്സിറ്റിയിലെ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും വിദ്യാഭ്യാസ മനശാസ്ത്ര വിഷയത്തില്‍ ഫാ. ജോസഫ് തെക്കേത്തല പിഎച്ച്ഡി നേടി. പ്ലസ്ടു സ്കൂളിലെ വിദ്യാര്‍ഥികളുടെ പഠനത്തിലുള്ള മാനസിക പ്രശ്നങ്ങളെക്കുറിച്ചായിരുന്നു ഗവേഷണം. പറപ്പൂക്കര ആലപ്പാട്ട് തെക്കേത്തല കുടുംബാംഗമായ ഫാ. ജോസഫ് തെക്കേത്തല കരുവന്നൂര്‍ സെന്റ് ജോസഫ്സ് ഇടവക വികാരിയാണ്.