വെസ്റ്റ് ഡോളേഴ്സ് ഇടവകയില്‍ പരിശുദ്ധ വ്യാകുലമാതാവിന്റെ തിരുനാളിനു കൊടിയേറി
ഇരിങ്ങാലക്കുട: വെസ്റ്റ് ഡോളേഴ്സ് ഇടവകയില്‍ പരിശുദ്ധ വ്യാകുലമാതാവിന്റെ തിരുനാളിനു കൊടിയേറി. തിരുനാള്‍ കൊടിയേറ്റ് ഫാ. ആന്റണി പറമ്പത്ത് നിര്‍വഹിച്ചു. തിരുനാള്‍ ദിനമായ 17ന് രാവിലെ ആറിന് ജപമാല, 6.30ന് ലദീഞ്ഞ്, രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍, നേര്‍ച്ച വെഞ്ചിരിപ്പ്. പത്തിനുള്ള ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് തുമ്പൂര്‍ പള്ളി വികാരി ഫാ. സിബു കള്ളാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. പൂവത്തുശേരി പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍ സന്ദേശം നല്‍കും. തിരുനാളിന്റെ വിജയത്തിനായി ഇടവക വികാരി ഫാ. ലിജു പോള്‍ പറമ്പത്ത്, കൈക്കാരന്മാരായ എ.ജെ. ജോണ്സണ്, ഷെറിന് ആന്റണി, കെ.ജെ. ജെയ്സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മറ്റി രൂപീകരിച്ചു.

ക്രൈസ്റ്റ് കോളജില്‍ പ്രഥമരംഗകലാ കോണ്‍ഫറന്‍സ് സമാപിച്ചു
അന്‍പതാമത് ക്രൈസ്റ്റ് ഒഎസ്എ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്രൈസ്റ്റ് കോളജിന് വിജയം
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്
സംഘാടക സമിതി രൂപീകരിച്ചു
അപരവിദ്വേഷം പടര്‍ത്തുന്ന ശക്തികളെ ഒറ്റപ്പെടുത്തണം. പി.എ. അജയഘോഷ്
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സില്‍ ഇനിഷ്യോ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന് തുടക്കം