കരുവന്നൂര്‍ സിഎല്‍സി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
കരുവന്നൂര്‍: കരുവന്നൂര്‍ സിഎല്‍സിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. മാതൃ ഇടവകയായ മാപ്രാണം ഹോളി ക്രോസ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്ന് ജൂബിലി പതാക തീര്‍ത്ഥാടന കേന്ദ്രം ഡയറക്ടര്‍ ഫാ. ജോയ് കടമ്പാട്ട് ആശിര്‍വദിച്ചു. പതാകയുമായുള്ള ഇരുചക്ര വാഹന റാലി ഫൊറോനാ ഡയറക്ടര്‍ ഫാ. ജിനോ തേക്കിനിയത്ത് ഫഌഗ് ഓഫ് നിര്‍വഹിച്ചു. തുടര്‍ന്ന് അനേകം ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ യുവജനങ്ങള്‍ കരുവന്നൂര്‍ ദേവാലയത്തിലേക്ക് റാലി നടത്തി. കരുവന്നൂര്‍ സിഎല്‍സി ഡയറക്ടര്‍ ഫാ. ജോസഫ് തെക്കേതല ജൂബിലി പതാക ഉയര്‍ത്തി. സീനിയര്‍ സിഎല്‍സി പ്രസിഡന്റ് സിന്റോ ആന്റോ, പ്രൊഫഷണല്‍ സിഎല്‍സി പ്രസിഡന്റ് ഗ്ലൈജോ തെക്കുടന്‍, ജൂണിയര്‍ സിഎല്‍സി പ്രസിഡന്റ് അനുഷ് ജോസ്, സെക്രട്ടറി അലന് സണ്ണി, ട്രഷറര്‍ അക്ഷയ്, ഫൊറോന പ്രസിഡന്റ് അമല്‍ ബെന്നി, ഡെല്വിന്, ആല്ഫിന്, ഗ്ലാനിയ, ഡല്‍ന, ആബേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി