കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ഉപജില്ലാതല മത്സരം ലിറ്റില്‍ ഫ്ലവര്‍ സ്കൂളില്‍ നടന്നു
ഇരിങ്ങാലക്കുട: കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ഉപജില്ലാതല മത്സരം ലിറ്റില്‍ഫ്ലവര്‍ സ്കൂളില്‍ നടന്നു. മത്സര വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലര്‍ ബിജു പോള്‍ അക്കരക്കാരന്‍ സമ്മാനിച്ചു.
മത്സരവിജയികള്‍: ഹയര്‍ സെക്കന്‍ഡറി വിഭാഗം-അഷിഷ അഷില്‍(ഒന്നാംസ്ഥാനം), പി.എ. സഫ്ന(രണ്ടാം സ്ഥാനം) ഇരുവരും നാഷണല്‍സ്കൂള്‍ ഇരിങ്ങാലക്കുട. ഹൈസ്ക്കൂള് വിഭാഗം– പ്രഭാവതി ഉണ്ണി(ഒന്നാം സ്ഥാനം), ഐഷ നവാര്‍(രണ്ടാംസ്ഥാനം) ഇരുവരും ലിറ്റില്‍ ഫ്ലവര്‍ സ്കൂള്‍ ഇരിങ്ങാലക്കുട. യുപി വിഭാഗം– ജഗന് കൃഷ്ണകുമാര്‍(ഒന്നാംസ്ഥാനം), സിദ്ധാര്‍ഥ് എസ്.നായര്‍(രണ്ടാം സഥാനം) ഇരുവരും സെന്റ് മേരീസ് ഇരിങ്ങാലക്കുട. എല്‍പി വിഭാഗം– പി.എ. പ്രിയനന്ദന്(ഒന്നാംസ്ഥാനം, എഎല്‍പിഎസ് വെള്ളാനി), ഋതുപര്‍ണിക എഫ്. മേനോന്(രണ്ടാംസ്ഥാനം, ലിറ്റില്‍ ഫ്ലവര്‍ സ്കൂള്‍ ഇരിങ്ങാലക്കുട). കെപിഎസ്ടിഎ നേതാക്കളായ എം.ജെ. ഷാജി, നിക്സണ് പോള്‍, കെ.വി. സുശീല്‍, ബി. ബിജു. മെല്വിന് ഡേവീസ്, വി. ഗോകുലകൃഷ്ണന്‍, ഫില്‍സി പോള്‍, ഇന്ദുജ എന്നിവര്‍ നേതൃത്വംനല്കി.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു
ഡോ.കെ.ജെ. വര്‍ഗീസിന് ഫിലിപ്പൈന്‍ യൂണിവേഴ്സിറ്റികള്‍ സന്ദര്‍ശിക്കാന്‍ ക്ഷണം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ