സെന്റ് ജോസഫ്സ് കോളജ് ലോക ആത്മഹത്യ പ്രതിരോധ ദിനം ആചരിച്ചു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് മന:ശാസ്ത്ര വിഭാഗവും ജീവനി കൗണ്‍സിലിംഗ് സെന്ററും സംയുക്തമായി ലോക ആത്മഹത്യ പ്രതിരോധ ദിനം ആചരിച്ചു. ജീവനി കൗണ്‍സിലര്‍ പ്രെറ്റി സുരേന്ദ്രന് ബോധവല്കരണ ക്ലാസു നടത്തി. നന:ശാസ്ത്രം വിഭാഗം ബിരുദ വിദ്യാര്‍ഥിനികള്‍ ജീവന്റെ മൂല്യവും ആത്മഹത്യ പ്രതിരോധിക്കുന്ന വിധവും മൈം സ്കിറ്റ് എന്നിവയിലൂടെ അവതരിപ്പിച്ചു.