പൂമംഗലം ഹോമിയോ ഡിസ്പെന്‍സറി കമ്പ്യൂട്ടര്വല്ക്കരിച്ചു
അരിപ്പാലം: തൃശൂര്‍ ജില്ലയില്‍ ആദ്യമായി പഞ്ചായത്തിനു കീഴിലുള്ള ഹോമിയോ ഡിസ്പെന്‍സറി കളില്‍ പൂമംഗലം ഹോമിയോ ഡിസ്പെന്‍സറി കമ്പ്യൂട്ടര്‍ വല്ക്കരിച്ചു. ഒപി രജിസ്ട്രേഷന്, കണ്സല്ട്ടെഷന്, മരുന്ന് വിതരണം തുടങ്ങിയവ പൂര്‍ണമായും കമ്പ്യൂട്ടര്‍ വല്ക്കരിച്ചു. കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിന്റെ ഉദ്ഘാടനം പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്സണ്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കത്രീന ജോര്‍ജ്, വൈസ് പ്രസിഡന്റ് കവിത സുരേഷ്, സന്ധ്യ, എച്ച്എംസി കമ്മിറ്റി അംഗം പരമേശ്വരന് മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.പി. ജിഷ്ണു തുടങ്ങിയവര്‍ പങ്കെടുത്തു.