യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജില്‍ ബിടെക് കോഴ്സുകളുടെ പുതിയ ബാച്ചിനു തുടക്കമായി
വള്ളിവട്ടം: യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിലെ പുതിയ ബിടെക് ബാച്ചിന്റെ അധ്യയനവര്‍ഷാരംഭത്തിന് തുടക്കമായി. വിദ്യാരംഭച്ചടങ്ങുകള്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ കൃഷ്ണേ തേജ ഐഎഎസ് ഉദ്ഘാടനം ചെയ്തു. സിവില്‍, മെക്കാനിക്കല്‍, ഇലട്രിക്കല്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ എന്നീ ബ്രാഞ്ചുകളിലാണ് ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്നത്.
യൂണിവേഴ്സല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്മാന് വി.കെ. ഷംസുദീന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജോസ് കെ. ജേക്കബ് ആമുഖപ്രഭാഷണം നടത്തി. കുസാറ്റ് സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് പ്രഫ. ഡോ. എ.ബി. ഭാസി മുഖ്യപ്രഭാഷണം നടത്തി. വകുപ്പ് മേധാവികളായ ഡോ. കെ.കെ. നാരായണന്, ഡോ. പ്രേംശങ്കര്‍, ഡോ. എം. ജോളി, ഡോ. അരുണ്‍ പ്രദീപ്, ഡോ. ആര്. ശ്രീരാജ്, ഡോ. ഹരിനാരായണന്, കെ.കെ. അബ്ദുല്‍ റസാഖ്, പിജി ഡീന്‍ ഡോ. എം.വി. ജോബിന്, പിടിഎ വൈസ് പ്രസിഡന്റ് എല്‍. ഹരീഷ് എന്നിവര്‍ പ്രസംഗിച്ചു. എന്‍കോണ്‍ ക്ലബ്ബ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ക്യാംപസ് ഗ്രീന്‍ ഫ്രൂട്ട് ഗാര്ഡന് രണ്ടാംഘട്ടം ഫലവവൃക്ഷത്തൈ നട്ട് കലക്ടര്‍ ഉദ്ഘാടനം ചെയ്തു