താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ കുരിശിന്റെ തിരുനാളിന് കൊടിയേറി
താഴെക്കാട്: സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിനു കൊടിയേറി. തിരുനാളിന്റെ കൊടിയേറ്റുകര്‍മം ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദിവ്യബലി അര്‍പ്പിച്ചു. ഇന്ന് ഇടവകയിലെ മുഴുവന്‍ വാഹനങ്ങളും വെഞ്ചിരിക്കും. നാളെ പള്ളി ചുറ്റിയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും.
ഞായറാഴ്ച രാവിലെ പത്തിന് ആഘോഷമായ തിരുനാള്‍ ദിവ്യബലിയും തുടര്‍ന്ന് പ്രദക്ഷിണവും നടക്കും. വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. അസിസ്റ്റന്റ് വികാരി ഫാ. ജേര്ലിക് കാക്കനാടന്, ട്രസ്റ്റിമാരായ ജോര്‍ജ് തൊമ്മാന, സിജു തെക്കേത്തല, ജോയ് ചുക്കിരിയാന്‍, റീജോ പാറയില്‍, ജനറല്‍ കണ്‍വീനര്‍ ജേക്കബ് കുഴിവേലി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

ആസ്വാദകര്‍ക്ക് പുതുമയായി ലയവിസ്മയം
മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് അറേബ്യന്‍ പാലസ് ഇടപ്പള്ളി വിജയികള്‍
സി.കെ. ചന്ദ്രപ്പന് അനുസ്മരണം നടത്തി
പ്രമുഖരെ കണ്ട് പ്രചരണ രംഗത്ത് സജീവമായി ആര്. ബിന്ദു
ഇരിങ്ങാലക്കുട രൂപത കെസിബിസി മദ്യ ലഹരി വിരുദ്ധ സമിതി
പരിശീലക ഇല്ലാതായി, പടിയൂര്‍ പഞ്ചായത്തിലെ വനിതാ ജിം പ്രവര്‍ത്തനം നിലച്ചു