കാലിക്കട്ട് സര്‍വകലാശാല പുരുഷ ബാസ്ക്കറ്റ് ബോള്‍ മത്സരങ്ങള്‍ ക്രൈസ്റ്റ് കോളജില്‍ ആരംഭിച്ചു
ഇരിങ്ങാലക്കുട : കാലിക്കട്ട് സര്‍വകലാശാല ഇന്റര്‍സോണ്‍ പുരുഷ വിഭാഗം ബാസ്ക്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പ് ക്രൈസ്റ്റ് കോളജില്‍ ആരംഭിച്ചു. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കാലിക്കട്ട് സര്‍വകലാശാല ഡയറക്ടര്‍ ഡോ. സക്കീര്‍ ഹുസൈന് മുഖ്യതിഥിയായിരുന്നു. മുന്‍ ദേശീയ ബാസ്കറ്റ്ബാള്‍ പരിശീലകന് പി.സി. ആന്റണി, നാഷണല്‍ ഗെയിംസ് വിജയിച്ച കേരള വുമണ്‍ ടീം പരിശീലകനും ക്രൈസ്റ്റ് കോളജ് ബാസ്ക്കറ്റ്ബാള്‍ പരിശീലകനുമായ ജിജോ പോള്‍, ഡി സോണ്‍ കണ്‍വീനര്‍ ഡോ. ബിന്ദുകൃഷ്ണ, ക്രൈസ്റ്റ് കോളജ് കായിക വിഭാഗം മേധാവി ഡോ ബിന്റു ടി. കല്യാണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഇന്നു രാവിലെ നടക്കുന്ന സെമിഫൈനലില്‍ ക്രൈസ്റ്റ് കോളജും സഹൃദയ കോളജുമായി ഏറ്റുമുട്ടും. കേരളവര്‍മ കോളജും കോഴിക്കോട് ദേവഗിരി കോളജുമായി ഏറ്റുമുട്ടും. ഉച്ചത്തിരിഞ്ഞ് 2.30നു ഫൈനല്‍ മത്സരങ്ങള്‍ നടക്കും.