നവകേരള സദസ്സ് സ്വാഗതസംഘം രൂപീകരണ യോഗ ഉദ്ഘാടനം മന്ത്രി ഡോ ആര് ബിന്ദു നിർവഹിച്ചു
മുരിയാട് : നവകേരള സദസ്സിന്റെ മുരിയാട് പഞ്ചായത്ത്തല സംഘാടക സമിതി രൂപീകരിച്ചു. യോഗം സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആര് ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ആര്‍ഡിഓ ഷാജി, തഹസില്‍ദാര്‍ ശാന്ത കുമാരി, പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ആശ്രമം അധിപന് ഫാ.ജോയ് വട്ടോളി, ശില്പി രാജന്, മുരിയാട് മുരളീധരന്, ചലച്ചിത്ര അവാര്‍ഡ് ജേതാവ് സിജി പ്രദീപ്, എ എന്‍ രാജന്, പ്രൊഫ എ ബാലചന്ദ്രന്, കെ ജി മോഹന്‍ദാസ്, പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഐടിസി പ്രിന്‍സിപ്പാള്‍ ഫാ.യേശുദാസ് കൊടകരക്കാരന്‍, അയ്യപ്പക്കുട്ടി ഉദിമാനം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, മുരിയാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ കെ എന്‍ മനോഹരന്, പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ചന്ദ്രന് കിഴക്കേവളപ്പില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ചെയര്‍മാനും, പഞ്ചായത്ത് സെക്രട്ടറി റെജി പോള്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. സ്റ്റിയറിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ കെ പി പ്രശാന്ത്, സരിതാ സുരേഷ്, കെ യു വിജയന്, ഭരണസമിതി അംഗങ്ങളായ എ എസ് സുനില്‍കുമാര്‍, നിജി വത്സന്, നിഖിത അനൂപ്, മണി സജയന്, മനീഷ മനീഷ്, തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിനു മുന്‍പായി ശുചിത്വ പ്രതിജ്ഞ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് കെ യു വിജയന് ചൊല്ലി കൊടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി സ്വാഗതവും, അസി സെക്രട്ടറി പി ബി ജോഷി നന്ദിയും പറഞ്ഞു.