ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റായി അബ്ദുള്‍ ഹഖ് സി എസ് ചുമതലയേറ്റു

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റായി സി എസ് അബ്ദുള്‍ ഹഖ് ചുമതലയേല്‍ക്കുന്നു.
ഇരിങ്ങാലക്കുട : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റായി സി എസ് അബ്ദുള്‍ ഹഖ് ചുമതലയേറ്റു. ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തില്‍ വച്ച് നടന്ന ചടങ്ങ് കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം പി ജാക്സണ് ഉദ്ഘാടനം ചെയ്തു. നിലവിലെ മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ ചുമതല കൈമാറി. ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, കെ കെ ശോഭനന്, സോണിയ ഗിരി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജാസഞ്ചികുമാര്, വൈസ് ചെയര്മാന് ടിവി ചാര്‍ലി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന് ചിറ്റേത്ത് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. സെക്രട്ടറി എസി സുരേഷ് നന്ദിയും പറഞ്ഞു.