ഉപജില്ല കേരള സ്കൂള്‍ ശാസ്ത്രോത്സവം; ഇരിങ്ങാലക്കുട ലിറ്റില്‍ഫ്ലവര്‍ സ്കൂള്‍ ജേതാക്കള്‍
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ലത ചന്ദ്രന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ 580 പോയിന്റുനേടി ഇരിങ്ങാലക്കുട ലിറ്റില്‍ഫ്ലവര്‍ സ്കൂള്‍ ജേതാക്കളായി. 544 പോയിന്റുമായി ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളും 461 പോയിന്റുമായി ഇരിങ്ങാലക്കുട നാഷണല്‍ സ്കൂളുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കാറളത്തെ നാലുവേദികളിലായിരുന്നു മത്സരങ്ങള്‍. മത്സരങ്ങളില്‍ ഉപജില്ലയിലെ 112 വിദ്യാലയങ്ങളില്‍ നിന്നായി 2500 ഓളം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ലത ചന്ദ്രന് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് അധ്യക്ഷതവഹിച്ചു. കാറളം വിഎച്ച്എസ്ഇ സ്കൂള്‍ മാനേജര്‍ കാട്ടിക്കുളം ഭരതന് സമ്മാനദാനം നിര്‍വഹിച്ചു. ആര്.വി. ജിജി, കെ.എസ്. രമേഷ, മോഹനന് വലിയാട്ടില്‍, കാര്‍ത്തിക ജയന്, പി.പി. സജിത്ത്, എം.സി. സുജാത, ടി.എന്‍. മഞ്ജു, സി.വി. സ്വപ്ന എന്നിവര്‍ സംസാരിച്ചു.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി