മാലിന്യശേഖരണത്തില്‍ മുന്നേറ്റംകുറിച്ച് ഹര്തകര്മസേനയുടെ വാര്‍ഷികം
ഇരിങ്ങാലക്കുട : മാലിന്യശേഖരണത്തില്‍ മുന്നേറ്റംകുറിച്ച് നഗരസഭയിലെ ഹര്തകര്മസേനയുടെ അഞ്ചാംവാര്‍ഷികാഘോഷം നടത്തി. 66 വനിതാ അംഗങ്ങളാണ് മാലിന്യനീക്കത്തിന് നഗരസഭയിലെ ഹരിതകര്‍മസേനയില്‍ അംഗങ്ങളായുള്ളത്. 49 പേര് വീടുകളിലും സ്ഥാപനങ്ങളിലും അജൈവമാലിന്യം ശേഖരിക്കുമ്പോള്‍ മറ്റു 17പേര് ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ അജൈവമാലിന്യങ്ങള്‍ തിരിക്കുന്ന ജോലികളിലാണ്. 2018 നവംബര്‍ ഒന്നിനാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. നഗരസഭാ പ്രദേശത്തെ അടഞ്ഞുകിടക്കുന്ന 1,200 വീടുകള്‍ ഒഴിവാക്കിയാല്‍ 16,800 വീടുകളില്‍നിന്നുമാണ് ഇവര്‍ മാസത്തിലൊരിക്കല്‍ 60 രൂപ നിരക്കില്‍ മാലിന്യം ശേഖരിക്കുന്നത്. നഗരസഭയിലെ 2,750 സ്ഥാപനങ്ങളില്‍ 800 എണ്ണത്തില്‍നിന്നും ആഴ്ചയിലൊരിക്കല്‍ മാലിന്യശേഖരണം നടത്തുന്നുണ്ട്. തരംതിരിച്ച അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരളയ്ക്ക് കൈമാറും. ശരാശരി ഒരുമാസം 50 ടണ്‍ മാലിന്യം ക്ലീന്‍ കേരളയ്ക്ക് കൈമാറുന്നുണ്ട്. കഴിഞ്ഞമാസം മാലിന്യശേഖരണത്തിലൂടെ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി 4.60 ലക്ഷം രൂപയാണ് ഹരിതകര്‍മസേനയ്ക്കു ലഭിച്ചത്.
ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ നടന്ന വാര്‍ഷികാഘോഷപരിപാടികള്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനംചെയ്തു. വൈസ് ചെയര്മാന് ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, കൗണ്‍സിലര്‍ പി.ടി. ജോര്‍ജ്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ പി.കെ. പുഷ്പലത, ഷൈലജ ബാലന്, മുന്‍സിപ്പല്‍ സെക്രട്ടറി എം.എച്ച്. ഷാജിക്, ഹരിതകര്‍മസേന കണ്‍സോര്‍ഷ്യം പ്രസിഡന്റ് സുകുമാരി ശ്രീനിവാസന് എന്നിവര്‍ പ്രസംഗിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത് സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍(ഇന്‍ ചാര്‍ജ്) കെ.ജെ. അനില്‍ നന്ദിയുംപറഞ്ഞു.