ലയണ്‍സ് ക്ലബിന്റെ തൈ നടാം തണലൊരുക്കാം പദ്ധതി അഡീഷണല്‍ പോലീസ് സൂപ്രണ്ട് പ്രദീപ്. എന്‍. വെയില്‍സ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ തൈ നടാം തണലൊരുക്കാം പദ്ധതി അഡീഷണല്‍ പോലീസ് സൂപ്രണ്ട് പ്രദീപ്. എന്‍. വെയില്‍സ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട : പ്രകൃതിയെ സംരക്ഷിക്കുമ്പോള്‍ നാം ലോകത്തെയാണ് സംരക്ഷിക്കുന്നതെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് പ്രദീപ്. എന്‍. വെയില്‍സ്. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ തൈ നടാം തണലൊരുക്കാം, പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ തൈ നടാം തണലൊരുക്കാം എന്ന പദ്ധതിയുടെ ഭാഗമായി തൃശൂര്‍ ജില്ല റൂറല്‍ പോലീസ് ആസ്ഥാനത്ത് ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ സംരക്ഷണ കൂടുകളും വൃക്ഷ തൈകളും ഔഷധ സസ്യങ്ങളും വച്ച് പിടിപ്പിച്ചു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ ജോണ്‍ നിധിന് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് പ്രദീപ്. എന്‍. വെയില്‍സ് ഉദ്ഘാടനീ ചെയ്തു.ക്ലബ് സെക്രട്ടറി ബിജോയ് പോള്‍ സ്വാഗതവും ട്രഷറര്‍ മനോജ് ഐബന് നന്ദിയും പറഞ്ഞു.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി