പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലിലെ കെയര്‍ അറ്റ് ഹോം പദ്ധതിയിലേക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ടില്‍നിന്നും വാഹനം കൈമാറി

പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലിലെ കെയര്‍ അറ്റ് ഹോം പദ്ധതിയിലേക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ടില്‍നിന്നും ലഭിച്ച വാഹനത്തിന്റെ താക്കോല്‍ദാനം സൗത്ത് ഇന്ത്യന്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ ആന്റോ ജോര്‍ജ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ലോറിക്കു കൈമാറികൊണ്ട് നിര്‍വ്വഹിക്കുന്നു.
പുല്ലൂര്‍ : പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കെയര്‍ അറ്റ് ഹോം പദ്ധതിയിലേക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ടില്‍നിന്നും ലഭിച്ച വാഹനത്തിന്റെ താക്കോല്‍ദാനം സൗത്ത് ഇന്ത്യന്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ ആന്റോ ജോര്‍ജ്, ഹോസ്പിറ്റലിലെ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ലോറിക്കു കൈമാറികൊണ്ട് നിര്‍വ്വഹിച്ചു. തുടര്‍ന്ന് പുതിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നടത്തി. സൗത്ത് ഇന്ത്യന്‍ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ റാണി സക്കറിയാസ്, ക്ലസ്റ്റര്‍ മാനേജര്‍ സാജന് ജോര്‍ജ്, സീനിയര്‍ മാനേജര്‍ ഫെബിന് റപ്പായി, ഹോസ്പിറ്റല്‍ മാനേജര്‍ ഓപ്പറേഷന്‍സ് ആന്‍ജോ ജോസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.