പലിശരഹിത ടൈലറിംഗ് മെഷീന് ലോണ്‍ മേളയുമായി മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സംഘം
മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പലിശരഹിത ടൈലറിംഗ് മെഷീന് വിതരണോദ്ഘാടനം സംഘം പ്രസിഡന്റ് മനോജ് കല്ലിക്കാട്ട് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പലിശരഹിത ടൈലറിംഗ് മെഷീന് ലോണ്‍മേള സംഘടിപ്പിച്ചു. 10 ദിവസം നീണ്ടുനിന്ന ടൈലറിംഗ് മെഷീന് പ്രദര്‍ശനവും മെഷീന് വിതരണോദ്ഘാടനവും സംഘം പ്രസിഡന്റ് മനോജ് കല്ലിക്കാട്ട് നിര്‍വഹിച്ചു. സംഘം ഡയറക്ടറും മുകുന്ദപുരം താലൂക്ക് എന്‍എസ്എസ് കരയോഗം യൂണിയന് സെക്രട്ടറിയുമായ കെ. രവീന്ദ്രന്, ഡയറക്ടര്‍മാരായ രാമചന്ദ്രന് പയ്യാക്കല്, ശോഭാ പി. മേനോന്, ടി.ജി. ജയലക്ഷ്മി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സംഘം വൈസ് പ്രസിഡന്റ് കെ. ദിനേശ് കുമാര്‍ സ്വാഗതവും സെക്രട്ടറി കെ. പ്രിയ നന്ദിയും പറഞ്ഞു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി