മാപ്രാണം ഹോളി ക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ലഹരിക്കെതിരെ ക്രിക്കറ്റ് മത്സരം
മാപ്രാണം ഹോളി ക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ലഹരിക്കെതിരെ നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയിച്ച അധ്യാപക രക്ഷാകര്‍ത്താക്കളുടെ ടീം ട്രോഫിയുമായി.
ഇരിങ്ങാലക്കുട: ലഹരിക്കെതിരെ മാപ്രാണം ഹോളി ക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികള്‍ ഒരു വശത്തും, അധ്യാപകരും പിടിഎ പ്രതിനിധികളും മാനേജ്മെന്റ് പ്രതിനിധികളും മറുവശത്തും അണിനിരന്ന വാശിയേറിയ ക്രിക്കറ്റ് മത്സരം അരങ്ങേറി. സ്കൂള്‍ മാനേജര്‍ ഫാ. ജോയ് കടമ്പാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട എക്സൈസ് വകുപ്പ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ എം.ജി. അനൂപ് കുമാര്‍ ലഹരി വിരുദ്ധ സന്ദേശം നല്കി. ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടികള്‍ക്ക് ചൊല്ലിക്കൊടുത്തു. പിടിഎ പ്രസിഡന്റ് അഡ്വ. സിജു പാറേക്കാടന്‍ ആശംസകള്‍ നേര്‍ന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.എ. ബാബു സ്വാഗതവും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എം.പി. ഗംഗ നന്ദിയും പറഞ്ഞു. കളിയിലെ കേമന്മാരായി മിഥുല്‍ (ബെസ്റ്റ് ബാറ്റ്സ്മാന്), ബെഞ്ചമിന്‍ (മാന്‍ ഓഫ് ദി മാച്ച്), സിജു പാറേക്കാടന്‍ (ബൌളര്‍), ജിജോരാജ് (കീപ്പര്‍), എഡ്വേര്‍ഡ് സിജു (ഫെയര്‍ പ്ലെയര്‍), സൂരജ് (ബെസ്റ്റ് ക്യാച്ച്), പി.എ. ആല്‍ബര്‍ട്ട് (ബെസ്റ്റ് ഫീല്‍ഡര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി