സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിർവഹിച്ചു

നവകേരള സദസ്സിന്റെ സംഘാടകസമിതി ഓഫീസ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഡിസംബര്‍ ആറിന് നടക്കുന്ന നവകേരള സദസ്സിന്റെ സംഘാടകസമിതി ഓഫീസ് തുറന്നു. മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. അയ്യങ്കാവ് മൈതാനത്തിനു സമീപമുള്ള പ്രിയ ഹാളിലാണ് ഓഫീസ് തുറന്നിരിക്കുന്നത്. തുടര്‍ന്ന് ടൗണ്‍ഹാളില്‍ മന്ത്രിയുടെ എക്സിക്യൂട്ടീവ് സമിതിയോഗം ചേര്‍ന്ന് മണ്ഡലത്തല പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. 30 ന് അയ്യങ്കാവ് മൈതാനിയില്‍ ഐക്യകേരള ദീപജ്വാല സംഘടിപ്പിക്കും. 28 ന് ഇരിങ്ങാലക്കുട മഹാത്മാ പാര്‍ക്ക് മുതല്‍ മുനിസിപ്പല്‍ പാര്‍ക്ക് വരെ നവകേരള സദസ്സിന്റെ പ്രചരണാര്‍ഥം സായാഹ്നനടത്തവും ഡിസംബര്‍ ഒന്നിന് പഞ്ചായത്തുതല വിളംബരജാഥകളും സംഘടിപ്പിക്കും.