എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് പ്രതിഷേധ ധര്‍ണ്ണ നടത്തി
ഇരിങ്ങാലക്കുട: തൊഴിലുറപ്പ് തൊഴിലിനെ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോണത്തുകുന്ന് പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. പ്രതിഷേധ ധര്‍ണ്ണ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എം. രാജേഷ് ഉദ്ഘാടനം ചെയ്തു. എന്‍ആര്‍ഇജി യൂണിയന് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രിക ശിവരാമന്, കെ.എസ്. മോഹനന്, ടി.കെ. ഷറഫുദ്ദീന്, ജിയോ ഡേവിസ്, വര്‍ഷ പ്രവീണ്‍, സില്‍ജ ശ്രീകുമാര്‍, ഷിബി അനില്‍കുമാര്‍, സഫിയ അലി, ലിന്‍ഷ എന്നിവര്‍ സംസാരിച്ചു.