സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍
ഇരിങ്ങാലക്കുട: സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍. തുറവന്‍കാട് കോഴിശേരി വീട്ടില്‍ ഷാജു മകന് ആദിനാഥ് (15) ആണ് മരിച്ചത്. ഇരിങ്ങാലക്കുട എസ്എന്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. പുല്ലൂര്‍ അമ്പലനടയിലെ ക്ഷേത്ര കുളത്തില്‍ ഇന്നലെ വൈകീട്ട് 3.30 നാണ് സംഭവം. സുഹൃത്തുക്കളായ അഞ്ച് പേര്‍ക്കൊപ്പമാണ് കുളിക്കാന്‍ ഇറങ്ങിയത്. നീന്തലറിയാമായിരുന്ന ആദിനാഥ് ഒഴികെ മറ്റു നാലുപേരും വീട്ടിലെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുളകടവില്‍ വസ്ത്രങ്ങള്‍ കണ്ടെത്തുകയും ഇരിങ്ങാലക്കുട ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍. സംസ്കാരം ഇന്നു നടക്കും. അമ്മ-ബിനി, സഹോദരങ്ങള്‍-അഭിരൂപ്, അര്‍ച്ചന.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു