ശാന്തിനികേതനില്‍ കഥകളി ആസ്വാദന ക്ലാസ്
ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബിന്റെ ആഭിമുഖ്യത്തില്‍ നന്ന കഥകളി ആസ്വാദന ക്ലാസില്‍ രാജീവനാശാന് കഥകളിയിലെ നവരസങ്ങള്‍ അവതരിപ്പിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികളില്‍ ശാസ്ത്രീയ കലാബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കഥകളി ആസ്വാദന ക്ലാസ് നടത്തി. പീശപ്പിള്ളി രാജീവനാശാന് ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് രാജീവനാശാന് കഥകളിയിലെ നവരസങ്ങളും അവതരിപ്പിച്ചുക്കൊണ്ട് നടത്തിയ ക്ലാസ് വിദ്യാര്‍ഥികളില്‍ കഥകളിയെക്കുറിച്ച് ആഴത്തിലുള്ള അവബോധം വളര്‍ത്താന്‍ പര്യാപ്തമായി.
പാട്ട് കലാനിലയം രാജീവന്, ചെണ്ട കലാനിലയം രതീഷ്, മദ്ദളം കലാനിലയം ശ്രീജിത്ത് എന്നീ കലാകാരന്മാരും ക്ലാസിനെ സജീവമാക്കി. പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍, രമേശന്, എസ്എംസി ചെയര്മാന് പി.എസ്. സുരേന്ദ്രന്, കെ.സി. ബീന എന്നിവര്‍ സംസാരിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍