ശങ്കരദര്‍ശനം പ്രചരിപ്പിക്കണം: പി.എസ്. ശ്രീധരന്‍പിള്ള
അവിട്ടത്തൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ശങ്കരമണ്ഡപം സമര്‍പ്പണവും ശങ്കരപ്രതിമ അനാച്ഛദാനവും ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ശങ്കരാചാര്യരുടെ ജന്മംകൊണ്ട് പവിത്രമായ കേരളത്തില്‍ ആധുനിക സമൂഹം നേരിടുന്ന സാംസ്കാരിക അന്ധതയുടെ പ്രശ്നപരിഹാരമായി ശങ്കരദര്‍ശനം സമൂഹത്തില്‍ പ്രചരിപ്പിക്കണമെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. അവിട്ടത്തൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ശങ്കരമണ്ഡപം സമര്‍പ്പണവും ശങ്കരപ്രതിമ അനാച്ഛാദനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മൂഞ്ചിറമഠം മൂപ്പില്സ്വാമിമാര് പരമേശ്വര ബ്രഹ്മനന്ദ ദീപപ്രോജ്വലനം നിര്‍വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് പി.എന്‍. ഈശ്വരന് അധ്യക്ഷതവഹിച്ചു. പദാമനാഭശര്മ, കല്ലിങ്ങപ്പുറം ചന്ദ്രന്, വിപിന്‍ പാറേക്കാട്ടില്‍, വാര്‍ഡ് അംദം സി.ആര്. ശ്യംരാജ്, ട്രസ്റ്റ് സെക്രട്ടറി എ.സി. ദിനേശ് വാര്യര്‍, ട്രസ്റ്റ് അംഗം സി.സി. സുരേഷ് എന്നിവര്‍ പങ്കെടുത്തു.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി