കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകര്‍ന്നു
കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് ഇടിച്ച് വൈദ്യുതി പോസ്റ്റ് തകര്‍ന്നിലയില്‍.
ഇരിങ്ങാലക്കുട: കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് ഇടിച്ച് വൈദ്യുതി പോസ്റ്റ് തകര്‍ന്നു. ഇരിങ്ങാലക്കുട പുറ്റുങ്ങല്‍ ക്ഷേത്രം റോഡില്‍ വൈകീട്ട് നാലു മണിയോടെയായിരുന്നു അപകടം. ആര്‍ക്കും സാരമായ പരിക്കില്ല. നാട്ടിക വിക്രഞ്ചേരി സ്വദേശി അഭയാണ് കാര്‍ ഓടിച്ചിരുന്നത്. വിദ്യാര്‍ഥികളായ മൂന്നുപേര്‍കൂടി വണ്ടിയില്‍ ഉണ്ടായിരുന്നു. എതിരെനിന്നുവന്ന സ്കൂട്ടറുകാരന് സൈഡ് കൊടുക്കുന്നതിനിടയില്‍ നിയന്ത്രണംവിട്ടതാണ് അപകടകാരണമെന്ന് സ്ഥലത്ത് എത്തിയ ഇവരുടെ സുഹൃത്ത് പറഞ്ഞു. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്ത് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. കെഎസ്ഇബി നമ്പര്‍ വണ്‍ സെക്ഷനിലെ ജീവനക്കാര്‍ എത്തി പോസ്റ്റ് പുനസ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ ആരംഭിച്ചു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു