സംഘടിത വിഭാഗങ്ങള്ക്കുമുന്നില് സര്‍ക്കാര്‍ മുട്ടുമടക്കുന്നു: കെപിഎംഎസ്
കോണത്തുക്കുന്ന്: ശ്രേണിബദ്ധമായ ജാതി ഘടനയിലെ സംഘടിത മുന്നാക്ക വിഭാഗങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുകയാണെന്ന് കെപിഎംഎസ് ഉപാധ്യക്ഷന്‍ പി.എന്‍. സുരന് അഭിപ്രായപ്പെട്ടു. നടവരമ്പ് ശാഖയുടെ കുടുംബ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് ജയലക്ഷ്മി ജയന് അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിയന് വൈസ് പ്രസിഡന്റ്് പി.ജെ. പ്രേംജിത്ത് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. യൂണിയന് സെക്രട്ടറി എം.സി. ശിവദാസന്‍, എം.സി. സുനന്ദകുമാര്‍, സന്ധ്യ മനോജ്, സുനില്‍ മാരാത്ത്, മാനിജ സജിത്ത്, ചൈതന്യ രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ടി.വി. രാജന് സ്വാഗതവും പി.വി. വിപിന്‍ദാസ് നന്ദിയും രേഖപ്പെടുത്തി.