കെഎൽഎഫിന് അനുകൂല വിധി
എറണാകുളം: ഇരിങ്ങാലക്കുട കെഎൽഎഫ് നിർമൽ ഇൻഡസ്ട്രീസ് നിർമിക്കുന്ന വെളിച്ചെണ്ണയിലും മറ്റു ഭക്ഷ്യ എണ്ണകളിലും ഉപയോഗിക്കുന്ന രജിസ്ട്രേഡ് ട്രേഡ് മാർക്കുകളും ലോഗോകളും പതിപ്പിച്ചു മറ്റു സ്ഥാപനങ്ങൾ സമാന ഉത്പന്നങ്ങൾ വിൽക്കരുതെന്നു കോടതി ഉത്തരവ്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഫയൽ ചെയ്ത കേസിലാണു കാലടി ശ്രീമൂലനഗരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലുള്ള ന്യൂ പെരിയാർ ഓയിൽ മിൽസിനെതിരേ എറണാകുളം ജില്ലാജഡ്ജി സി.കെ. മോഹൻദാസ് ഉത്തരവിട്ടത്. പെരിയാർ ഓയിൽ മിൽസിൽ പരിശോധന നടത്തിയ അഡ്വക്കറ്റ് കമ്മീഷണർ കെഎൽഎഫ് കന്പനിയുടെ രജിസ്ട്രേഡ് ട്രേഡ്മാർക്കുകൾ പതിപ്പിച്ച ഉത്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു.
ജില്ലാ കോടതിയുടെ നിർദേശപ്രകാരം ആലുവ സബ് കോടതിയിൽനിന്ന് ഉദ്യോഗസ്ഥരെത്തി ഉത്തരവ് പെരിയാർ ഓയിൽ മിൽസിനെ അറിയിച്ചു. കന്പനിയുടെ നടത്തിപ്പുകാരനോടു ഡിസംബർ 12ന് കോടതിയിൽ ഹാജരാകാനും ഉത്തരവുണ്ട്. കെഎൽഎഫ് കന്പനിക്കുവേണ്ടി അഭിഭാഷകനായ ക്ലീറ്റസ് തോട്ടാപ്പിള്ളി, ടിസ്സി റോസ് കെ. ചെറിയാൻ, അഷിക ജോഷി എന്നിവർ ഹാജരായി.