കാലിക്കട്ട് സര്‍വകലാശാല പുരുഷ വിഭാഗം വെയിറ്റ് ലിഫ്റ്റിംഗ് രണ്ടാംസ്ഥാനം നേടി ക്രൈസ്റ്റ് കോളജ്
ക്രൈസ്റ്റ് കോളജിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ അക്വാട്ടിക് കോംപ്ലക്സില്‍ ഉള്ള തൃശൂര്‍ ഡിസ്ട്രിക്ട് സ്പോര്‍ട്സ് കൗണ്‍സില്‍ വെയിറ്റ് ലിഫ്റ്റിംഗ് സെന്ററില്‍ നടത്തിയ 2023-24 വര്‍ഷത്തെ കാലിക്കട്ട് സര്‍വകാലാശാല പുരുഷ വിഭാഗം വെയിറ്റ് ലിഫ്റ്റിംഗ് മത്സരത്തില്‍ രണ്ടാം സ്ഥാനം ക്രൈസ്റ്റ് കോളജ് ടീം.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ അക്വാട്ടിക് കോംപ്ലക്സില്‍ ഉള്ള തൃശൂര്‍ ഡിസ്ട്രിക്ട് സ്പോര്‍ട്സ് കൗണ്‍സില്‍ വെയിറ്റ് ലിഫ്റ്റിംഗ് സെന്ററില്‍ നടത്തിയ 2023-24 വര്‍ഷത്തെ കാലിക്കട്ട് സര്‍വകാലാശാല പുരുഷ വിഭാഗം വെയിറ്റ് ലിഫ്റ്റിംഗ് മത്സരത്തില്‍ ക്രൈസ്റ്റ് കോളജ് രണ്ടാംസ്ഥാനം നേടി. ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവും നേടിയാണ് ക്രൈസ്റ്റ് കോളജ് രണ്ടാംസ്ഥാനം നേടിയത്.
ശ്രീകേരള വര്‍മ കോളജ് ഒന്നാംസ്ഥാനവും ഇഎംഇഎ കോളജ് കൊണ്ടോട്ടി മൂന്നാംസ്ഥാനവും നേടി. കാലിക്കട്ട് സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളില്‍ നിന്ന് അമ്പതോളം താരങ്ങള്‍ മത്സരത്തിന് പങ്കെടുത്തു. മുന്‍ കേരള സ്റ്റേറ്റ് വെയിറ്റ് ലിഫ്റ്റിംഗ് അസോസിയേഷന് സെക്രട്ടറി ടി.ടി. ജെയിംസ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷത്തെ സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്സിറ്റി മത്സരങ്ങള്‍ക്കുള്ള കാലിക്കട്ട് യൂണിവേഴ്സിറ്റി ടീമിനെ സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു