നവകേരള സദസ്; പോഷകാഹാര പ്രദര്‍ശനം
നവകേരള സദസിന്റെ ഭാഗമായി മുരിയാട് പഞ്ചായത്തില്‍ നടന്ന പോഷകാഹാര പ്രദര്‍ശനം സംസ്ഥാന വനിതാ സഹകരണ ഫെഡറഷന് അധ്യക്ഷ അഡ്വ. കെ.ആര്. വിജയ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നവകേരള സദസിന്റെ ഭാഗമായി മുരിയാട് പഞ്ചായത്തില്‍ പോഷകാഹാര പ്രദര്‍ശനം സംഘടിപ്പിച്ചു. സംസ്ഥാന വനിതാ സഹകരണ ഫെഡറഷന് അധ്യക്ഷ അഡ്വ. കെ.ആര്. വിജയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. നാടിന്റെ രുചി ആറിയാന്‍ എന്ന ആശയം മുന്നില്‍വച്ചാണ് പോഷകാഹാര പ്രദര്‍ശനം സംഘടിപ്പിച്ചത്. മുരിയാട് പഞ്ചായത്തിലെ അംഗണവാടി ഹെല്‍പ്പര്‍മാരുടെയും ടീച്ചര്മാരുയെയും നേതൃത്വത്തിലാണ് പോഷകാഹാര പ്രദര്‍ശനം നടത്തിയത്. ചൗവ്വരി, അമൃതം പൊടി, റാഗി, ചോളം, തിന തുടങ്ങിയ ധാന്യങ്ങള്‍ ഉപയോഗിച്ച് പായസം, ആട, ഉപ്പുമാവ്, കിണ്ണത്തപ്പം തുടങ്ങിയ വ്യത്യസ്തമായ അറുപതില്‍പ്പരം വിഭവങ്ങല്‍ ഒരുക്കിയിരുന്നു. മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷയായി. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന് എന്നിവര്‍ മുഖ്യാതിഥികളായി. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ സരിത സുരേഷ്, കെ.യു. വിജയന്, പഞ്ചായത്ത് അംഗങ്ങളായ നിഖിത അനൂപ്, മനീഷ മനീഷ്, മണി സജയന്, ഐസിഡിഎസ് ചെയര്‍പേഴസണ്‍ സുനിത രവി തുടങ്ങിയവര്‍ പങ്കെടുത്തു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു