ഡോണ്‍ ബോസ്കോ ഡയമണ്ട് ജൂബിലി; വീട് നിര്‍മിച്ചു നല്കി

ഡോണ്‍ ബോസ്കോ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് നിര്‍മിച്ചുനല്‍കിയ ഭവനത്തിന്റെ കൈമാറല്‍ ചടങ്ങ് താണിശേരി ഡോളേഴ്സ് പള്ളി വികാരി ഫാ. ലിജു പോള്‍ പറമ്പത്ത് ഉദ്ഘാടനംചെയ്യുന്നു.
ഇരിങ്ങാലക്കുട: ഡോണ്‍ ബോസ്കോ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് കൊരുമ്പുശേരിയിലെ ഒരു കുടുംബത്തിന് നിര്‍മിച്ച് നല്കിയ ഭവനത്തിന്റെ വെഞ്ചരിപ്പ് ഡോണ്‍ ബോസ്കോ റെക്ടര്‍ ഫാ. ഇമ്മാനുവേല്‍ വട്ടക്കുന്നേല്‍ നിര്‍വഹിച്ചു. താണിശേരി ഡോളേഴ്സ് പള്ളി വികാരി ഫാ. ലിജു പോള്‍ പറമ്പത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ഡോണ്‍ ബോസ്കോ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സന്തോഷ് മണിക്കൊമ്പില്‍, ഐസിഎസ്ഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. മനു പീടികയില്‍, സ്പിരിച്ചല്‍ ആനിമേറ്റര്‍ ഫാ. ജോസിന് താഴത്തട്ട്, ജൂബിലി ജന.കണ്‍വീനര്‍ പോള്‍ ജോസ് തളിയത്ത്, പോള്‍സണ്‍ കല്ലൂക്കാരന്, അലുമിനി പ്രസിഡന്റ് സിബി പോള്‍, പിടിഎ പ്രസിഡന്റ് ടെല്‍സണ്‍ കോട്ടോളി, ലൈസ സെബാസ്റ്റ്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.