ഊരകത്ത് ഉമ്മന്‍ചാണ്ടി സ്മൃതി സംഗമം നടത്തി
ഊരകം മേഖല കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്മരണാര്‍ത്ഥം നടത്തിയ ഉമ്മന്‍ചാണ്ടി സ്മൃതി സംഗമം ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത് ഉദ്ഘാടനം ചെയ്യുന്നു.
ഊരകം: മേഖല കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്മരണാര്‍ത്ഥം നടത്തിയ ഉമ്മന്‍ചാണ്ടി സ്മൃതി സംഗമം ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു. കൂള ബേബി അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അന്തോണികുട്ടിയുടെ ഓര്‍മക്കായി ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡും ട്രോഫിയും അടങ്ങുന്ന വിദ്യാഭ്യാസ പുരസ്ക്കാരവും മുന്‍ പഞ്ചായത്തംഗം എം.കെ. കോരുകുട്ടിയുടെ ഓര്‍മക്കായി ഏര്‍പ്പെടുത്തിയ കര്‍ഷകശ്രീ പുരസ്കാരവും വിവിധ തലങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്ക് ഉമ്മന്‍ചാണ്ടി സ്മാരക അച്ചീവ്മെന്റ് പുരസ്കാരവും ചടങ്ങില്‍ വിതരണം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, മുരിയാട് പഞ്ചായത്ത് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ തോമസ് തൊകലത്ത്, മണ്ഡലം സെക്രട്ടറി ബൈജു മുകുളം, ബൂത്ത് പ്രസിഡന്റുമാരായ സുധാകരന് കൊച്ചുകുളം, എം.കെ. കലേഷ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അശ്വതി സുബിന് എന്നിവര്‍ പ്രസംഗിച്ചു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു