ഉച്ചഭക്ഷണ തുക കുടിശിക വരുത്തരുത്: കെഎസ്ടിഎ
കെഎസ്ടിഎ ഉപജില്ലാ സമ്മേളനം ജില്ലാ പ്രസിഡന്റ് ബി. സജീവ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ബഹുസ്വര ഇന്ത്യ, വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി കെഎസ്ടിഎ ഉപജില്ലാ സമ്മേളനം നടത്തി. ഉച്ചഭക്ഷണ തുക അതാത് മാസങ്ങളില്‍ തന്നെ നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നല്‍കാനുള്ള കുടിശിക ഉടന്‍ നല്‍കണമെന്നും സമ്മേളനം അഭിപ്രായപെട്ടു. ഉപജില്ലാ പ്രസിഡന്റ് കെ.കെ. താജ്ദ്ദീന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് ബി. സജീവ് ഉദ്ഘാടനംചെയ്തു. ജില്ലാ എക്സി.അംഗം ഡോ.എന്‍.ജെ. ബിനോയി സംഘടനാരേഖ അവതരിപ്പിച്ചു. ടി.എസ്. സജീവന്, ദീപാ ആന്റണി, പി.ജി. ഉല്ലാസ്, അനില്‍കുമാര്‍ തെക്കേടത്ത് എന്നിവര്‍ അഭിവാദ്യംനേര്ന്നു. ഭാരവാഹികളായി കെ.കെ. താജുദ്ദീന് – പ്രസിഡന്റ്, കെ.വി. വിദ്യ – സെക്രട്ടറി, സി.വി. പ്രവീണ്‍- ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി