മരണപ്പെട്ട ശശിയുടെ കുടുംബത്തിന് നല്കിയ ഉറപ്പ് പാലിച്ച് സുരേഷ് ഗോപി
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു മൂലം നിക്ഷേപ തുക ലഭിക്കാത്തതുമൂലം വിദഗ്ദ ചികിത്സ കിട്ടാതെ മരണപ്പെട്ട കരുവന്നൂര്‍ കൊളങ്ങാട്ടില്‍ ശശിയുടെ കുടുംബാംഗങ്ങള്‍ക്ക് സുരേഷ്ഗോപി മൂന്നു ലക്ഷം രൂപയുടെ ചെക്ക് കൈമാറുന്നു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ചികിത്സയ്ക്ക് നിക്ഷേപ തുക ലഭിക്കാതെ മരണപ്പെട്ട കൊളങ്ങാട്ടില്‍ ശശിയുടെ കുടുംബത്തിന് മൂന്നു ലക്ഷം നല്കി കടം വീട്ടി സുരേഷ്ഗോപി
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു മൂലം നിക്ഷേപ തുക ലഭിക്കാത്തതുമൂലം വിദഗ്ദ ചികിത്സ കിട്ടാതെ മരണപ്പെട്ട കരുവന്നൂര്‍ കൊളങ്ങാട്ടില്‍ ശശിയുടെ കുടുംബത്തിന് ചികിത്സക്ക് വന്ന കടം വീട്ടാമെന്ന് സുരേഷ്ഗോപി വാക്ക് നല്‍കിയിരുന്നു. കാറളത്ത് കോഫി ടൈംസിന് എത്തിയ അദ്ദേഹം അവരുടെ കുടുംബാംഗങ്ങളായ മിനി, സരസു, കുമാരന്, ബാലകൃഷ്ണന് എന്നിവര്‍ക്ക് തുക കൈമാറി വാക്ക് പാലിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാര്‍, മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, ജില്ലാ സെക്രട്ടറി എന്‍.ആര്. റോഷന്, കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ. ആര്. അജിഘോഷ്, ജില്ല വൈസ് പ്രസിഡന്റ് കവിതാ ബിജു, ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്, രാമചന്ദ്രന് കോവില്‍പറമ്പില്‍, ആര്‍ച്ച അനീഷ്, ടി.ഡി. സത്യദേവ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി