വ്യാപാര സ്ഥാപനത്തിലെ ലിഫ്റ്റ് തകര്‍ന്ന് വീണ് ജീവനക്കാരന് മരിച്ചു
സണ്ണി
ഇരിങ്ങാലക്കുട: സ്വകാര്യ സ്ഥാപനത്തിലെ ലിഫ്റ്റ് തകര്‍ന്ന് വീണ് ജീവനക്കാരന് മരിച്ചു. കരുവന്നൂര്‍ പഴയ കെഎസ്ഇബി റോഡില്‍ തെക്കൂടന്‍ വീട്ടില്‍ പൊറിഞ്ചു മകന് സണ്ണി (72 ) ആണ് മരിച്ചത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് സമീപം പ്രവര്‍ത്തിക്കുന്ന ക്ലാസ്സിക് സാനിറ്ററീസ് എന്ന സ്ഥാപനത്തില്‍ ഇന്നലെ വൈകീട്ട് അഞ്ചരയോടെ ആയിരുന്നു അപകടം. ഉടനെ സഹകരണആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇരിങ്ങാലക്കുട പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഭാര്യ- ജെസ്ലിന് ( ചേര്‍പ്പ് എടത്തിരുത്തിക്കാരന്‍ കുടുംബാംഗം). മക്കള്‍-ലിന്സന് (റിലയന്‍സ്, ബോംബെ), സോണിയ ( നേഴ്സ് , എലൈറ്റ് ആശുപത്രി, തൃശൂര്‍). മരുമക്കള്‍ – അനീഷ (ഐ.ടി.ബോബെ), മനോജ് ജോര്‍ജ് (ബഹറിന്‍ ). സംസ്കാരം പിന്നീട് കരുവന്നൂര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി