ഇരിങ്ങാലക്കുട സ്വദേശിനിക്ക് യൂറോപ്യന്‍ യൂണിയന്റെ മേരി ക്യൂറി ഫെലോഷിപ്പ്;
ഡോണ ജോസഫ്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സ്വദേശിനിയായ ഡോണ ജോസഫിന് യൂറോപ്യന്‍ യൂണിയന്റെ മേരി ക്യൂറി ഫെലോഷിപ്പ്. യൂണിയന്റെ കീഴിലുള്ള രാജ്യങ്ങളിലെ വിവിധ സര്‍വകലാശാലകളിലായി നടത്തുന്ന ഗവേഷണത്തിന് മൂന്ന് വര്‍ഷത്തേക്കായി 1.5 കോടിയോളം രൂപയാണ് ലഭിച്ചിട്ടുള്ളത്. സിക്സ്ത് ജനറേഷന് മെറ്റാ സര്‍ഫസ് ആന്റീന എന്ന വിഷയത്തിലാണ് ഗവേഷണം.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്നും ഫിസിക്സില്‍ ബിരുദ, ബിരുദാനന്തര ബിരുദങ്ങള്‍ നേടിയ ഡോണ ബംഗളൂരുവില്‍ നാഷണല്‍ ഏറോസ്പേസ് ലബോറട്ടറിയില്‍ പ്രൊജക്ട് അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു. നേരത്തെ ക്രൈസ്റ്റ് കോളജില്‍ ഒരു വര്‍ഷത്തോളം അധ്യാപികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട മഠത്തിക്കര വള്ളികാവുങ്കല് ക്രൈസ്റ്റ് കോളജ് റിട്ട. പ്രഫ. വി.പി. ജോസഫിന്റെയും റെജിയുടെയും മകളാണ്. പോള്‍, ഡെല്‍ന എന്നിവര്‍ സഹോദരങ്ങളാണ്.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു