താപനില വര്‍ദ്ധനവ്: പത്ത് ലക്ഷം ജീവികള്‍ ഭൂമുഖത്തു നിന്ന് തുടച്ചു മാറ്റപ്പെടും. മുന്നറിയിപ്പുമായി സെന്റ് ജോസഫ് കോളജില്‍ ഏകദിന ശില്പശാല
സെന്റ് ജോസഫ് കോളജിലെ ബോട്ടണി വിഭാഗം കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോര്‍ഡിന്റേയും ഇകെഎന്‍ സെന്റര്‍ ഫോര്‍ എജുക്കേഷന്റേയും അഭിമുഖ്യത്തില്‍ കാലാവസ്ഥാ വ്യതിയാനവും ജൈവ വൈവിധ്യത്തില്‍ അതിന്റെ സ്വാധീനവും എന്ന വിഷയത്തില്‍ നടത്തിയ ഏകദിന ദേശീയ സെമിനാര്‍ കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോര്‍ഡ് ചെയര്മാന് ഡോ. സി. ജോര്‍ജ് തോമസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ആഗോള താപനവും കാലാവസ്ഥാ മാറ്റവും യാഥാര്‍ത്ഥ്യമാണെന്നും അന്തരീക്ഷ താപനില 1.5 ഡിഗ്രി സെല്‍ഷ്യസില്‍ പിടിച്ചു നിര്‍ത്താന്‍ ആയില്ലെങ്കില്‍ മനുഷ്യന്റെ മാത്രമല്ല മറ്റു ജീവജാലങ്ങളുടെ നിലനില്‍പ്പും അപകടത്തിലാകുമെന്ന് കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോര്‍ഡ് ചെയര്മാന് ഡോ. സി. ജോര്‍ജ് തോമസ് വ്യക്തമാക്കി. സെന്റ് ജോസഫ് കോളജിലെ ബോട്ടണി വിഭാഗം കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോര്‍ഡിന്റേയും ഇകെഎന്‍ സെന്റര്‍ ഫോര്‍ എജുക്കേഷന്റേയും അഭിമുഖ്യത്തില്‍ കാലാവസ്ഥാ വ്യതിയാനവും ജൈവ വൈവിധ്യത്തില്‍ അതിന്റെ സ്വാധീനവും എന്ന വിഷയത്തില്‍ നടന്ന ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസ അധ്യക്ഷത വഹിച്ചു. ബോട്ടണി വിഭാഗം അധ്യക്ഷയും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. റോസെലിന് അലക്സ്, ഇകെഎന്‍ സെന്ററിന്റെ പ്രസിഡന്റും സഹൃദയ കോളജിന്റെ പ്രിന്‍സിപ്പലുമായ ഡോ. മാത്യു പോള്‍ ഊക്കന്‍, കില ഡിസാസ്റ്റര്‍ റിസ്ക് മാനേജ്മെന്റ് വിദഗ്ദന് ഡോ. എസ്. ശ്രീകുമാര്‍, ഐക്യുഎസി കോര്‍ഡിനേറ്റര്‍ ഡോ. ടി.വി ബിനു, ബോട്ടണി വിഭാഗം അസോസിയേഷന് സെക്രട്ടറി അന്നപൂര്‍ണ ബോബന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കാലാവസ്ഥാ നീതി, പ്ലാന്റ് ടിഷ്യൂ കള്‍ച്ചറിലൂടെ ഔഷധ സസ്യങ്ങളുടെ സംരക്ഷണം, കാലാവസ്ഥാ വ്യതിയാന ലഘൂകരണ മാര്‍ഗങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഡോ. സി. ജോര്‍ജ് തോമസ്, ഡോ. ശാന്തി രാജ്, ഡോ. മോനിഷ് ജോസ് എന്നിവര്‍ ക്ലാസുകള്‍ നടത്തി.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി