കാട്ടൂര്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തി
കാട്ടൂര്‍: സപ്ലൈകോ വഴി പതിമൂന്ന് ഇനം ഭക്ഷ്യ വസ്തുക്കള്‍ കിട്ടുമെന്ന് പറഞ്ഞു പറ്റിക്കുന്ന സര്‍ക്കാരിനെതിരെ കാട്ടൂര്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സപ്ലൈക്കോയുടെ മുന്പില് പ്രതിഷേധ സമരം നടത്തി. മഹിളാകോണ്‍ഗ്രസ് ജില്ല സെക്രട്ടറിയും മഹിളാ കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം പ്രസിഡന്റ് അംബുജ രാജന് അധ്യക്ഷത വഹിച്ചു. പ്രതിഷേധ ധര്‍ണ മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത് ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗീത മനോജ് മുഖ്യാതിഥി ആയിരുന്നു. മണ്ഡലം വൈസ് പ്രസിഡന്റ് ബെറ്റി ജോസ്, മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസ്, സിദ്ധിഖ് കറുപ്പംവീട്ടില്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷെറിന് തേര്‍മഠം എന്നിവര്‍ സംസാരിച്ചു.
മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി വാര്‍ഡ് മെമ്പറുമായ സ്വപ്ന ജോര്‍ജ് കാക്കശ്ശേരി സ്വാഗതവും, ബ്ലോക്ക് ജനറല്‍ സെക്രട്ടറി വാര്‍ഡ് മെമ്പറുമായ മോളി പിയൂസ് നന്ദിയും പറഞ്ഞു. ബ്ലോക്ക് സെക്രട്ടറി സി.എല്‍. ജോയ്, മണ്ഡലം വൈസ് പ്രസിഡന്റ് ജലീല്‍ കരുപ്പാംകുളം, ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍, മുന്‍ ബ്ലോക്ക് പ്രസിഡന്റ് വര്‍ഗീസ് പുത്തങ്ങാടി, പ്രവാസി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും, ബൂത്ത് പ്രസിഡന്റുമായ ബദറുദ്ധീന്‍ വലിയകത്ത്, ലോയിഡ് ചാലിശേരി, ബൂത്ത് പ്രസിഡന്റുമാരായ സനു നെടുബുര, ബാബു മൂലയില്‍, റംഷാദ് വലിയകത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.