ബ്രേക്കിട്ട് പതിയെ നീങ്ങിയിരുന്ന ഇരിങ്ങാലക്കുട നഗരസഭ പൂതക്കുളം ടേക്ക് എ ബ്രേക്ക് വിശ്രമമുറി പ്രവര്‍ത്തനമാരംഭിച്ചു
ഇരിങ്ങാലക്കുട: ബ്രേക്കിട്ട് പതിയെ നീങ്ങിയിരുന്ന ഇരിങ്ങാലക്കുട നഗരസഭ പൂതക്കുളം ടേക്ക് എ ബ്രേക്ക് വിശ്രമമുറി പ്രവര്‍ത്തനമാരംഭിച്ചു. കൊടുങ്ങല്ലൂര്‍ തൃശൂര്‍ സംസ്ഥാനപാതയോരത്ത് ഠാണാ ബൈപാസ് തുടങ്ങുന്നിടത്താണ് പൂതക്കുളം ഷോപ്പിംഗ് കോംപ്ലക്സില്‍ ടേക്ക് എ ബ്രേക്ക് സ്ഥിതിചെയ്യുന്നത്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ആരംഭിച്ച ടേക്ക് എ ബ്രേക്കില്‍ കഫറ്റീരിയ, ഫീഡിംഗ് റൂം, ലേഡീസ് ആന്‍ഡ് ജെന്‍സ് ടോയ്ലറ്റ് ബ്ലോക്കുകള്‍ എന്നീ സൗകര്യങ്ങള്‍ ലഭ്യമാണ്. ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിക്കേണ്ടതായിരുന്നെങ്കിലും വെള്ളത്തിന്റെ ലഭ്യത കുറവുമൂലമാണ് ഇത്രയും വൈകിയത്. പ്രവര്‍ത്തന സമയം ദിവസവും രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ടു വരെയാണ്. ചെറിയ യൂസര്‍ഫീ നല്കി യാത്രക്കാര്‍ക്ക് ടോയ്ലറ്റ് ബ്ലോക്കുകള്‍ ഉപയോഗിക്കാം. സംസ്ഥാനത്തെ ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ ശുചിമുറി സമുച്ചയങ്ങള്‍ ഒരുക്കുന്ന പദ്ധതിയാണ് ടേക്ക് എ ബ്രേക്ക്.