ജീവനെ സ്നേഹിക്കുന്ന സംസ്കാരം വളര്‍ത്തുക: മാര്‍ പോളി കണ്ണൂക്കാടന്‍
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയങ്കണത്തില്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിച്ച അഭിഷേകാഗ്നി ബൈബിള്‍ കണ്‍വന്‍ഷന്റെ സമാപനദിനത്തില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സന്ദേശം നല്കുന്നു. വികാരി ഫാ. ജോസഫ് തെക്കേത്തല, ഫാ. ജെയിന് കടവില്‍ എന്നിവര്‍ സമീപം.
കരുവന്നൂര്‍: ജീവനെ സ്നേഹിക്കാനും ആദരിക്കാനും നിയോഗിക്കപ്പെട്ടവരാണ് ക്രൈസ്തവരെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍. സുവിശേഷം പ്രഘോഷിക്കാന്‍ വിളിക്കപ്പെട്ടവരാണു നമ്മള് ഓരോരുത്തരും. ദൈവഹിതം മനസിലാക്കി അതു നിറവേറ്റാന്‍ കഴിയട്ടെ എന്ന് ബിഷപ് ആശംസിച്ചു. കഴിഞ്ഞ നാലുദിവസങ്ങളിലായി കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയങ്കണത്തില്‍ നടന്നുവരുന്ന ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ബൈബിള്‍ കണ്‍വന്‍ഷന്റെ സമാപനസന്ദേശം നല്‍കുകയായിരുന്നു ബിഷപ്. തുടര്‍ന്ന് നടന്ന ദിവ്യബലിക്കു ബിഷപ് മുഖ്യകാര്‍മികത്വം വഹിച്ചു.
വികാരി ഫാ. ജോസഫ് തെക്കേത്തല, ഫാ. ജെയിന് കടവില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ വചനസന്ദേശം നല്കി. ജപമാല പ്രാര്‍ഥന, ദിവ്യകാരുണ്യാരാധന, കൗണ്‍സിലിംഗ്, രോഗശാന്തി എന്നിവ ഉണ്ടായിരുന്നു. ഗാനശുശ്രൂഷകള്‍ക്ക് ബ്രദര്‍ ജോസ് താഞ്ചന്‍ നേതൃത്വം നല്കി. വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും രോഗികള്‍ക്കും പ്രത്യേക പ്രാര്‍ഥന ശുശ്രൂഷകളും ഉണ്ടായിരുന്നു. ഫാ. റെനില്‍ കാരാത്ര, ഫാ. ജെയ്സന് പാറേക്കാട്ട്, ഫാ. ലിജോ കോങ്കോത്ത് എന്നിവര്‍ നേതൃത്വം നല്കി.

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി